അമ്പലപ്പുഴ: പാചകവാതകം ചോർന്ന് തകഴി പഞ്ചായത്ത് പത്താം വാർഡിൽ കുന്നുമ്മ മുക്കട ആദിത്യ ഭവനിൽ റെജിയുടെ വീട് കത്തിനശിച്ചു. കഴിഞ്ഞ രാത്രി 10.30 ഓടെ ആയിരുന്നു സംഭവം. പ്രദേശത്ത് രാത്രിയിൽ കറണ്ട് പോയതിനാൽ റജിയുടെ അമ്മയും രണ്ടു കുട്ടികളും അടുത്ത വീട്ടിലും റജി മോട്ടോർ തറയിലുമായിരുന്നു. അതിനാൽ ദുരന്തം ഒഴിവായി. തകഴി യൂണിറ്റിൽ നിന്നു അഗ്നിശമന സേന എത്തിയെങ്കിലും പലക അടിച്ച വീടായതിനാൽ പെട്ടെന്ന് കത്തിനശിച്ചു. വീട്ടുപകരണങ്ങൾ പൂർണമായും നശിച്ചു.