വള്ളികുന്നം: ഓണറേറിയം മിണ്ടാപ്രാണികൾക്കായി ചിലവഴിക്കുകയാണ് വള്ളികുന്നം ഗ്രാമപഞ്ചായത്ത് പത്താം വാർഡംഗം അർച്ചന പ്രകാശ്. ഓണറേറിയം ചെലവഴിച്ച് കച്ചിത്തിരികൾ വാങ്ങി വാർഡിലെ ക്ഷീരകർഷകക്ക് വിതരണം ചെയ്യുകയായിരുന്നു. കെ.പി.സി.സി സെക്രട്ടറി കെ.പി. ശ്രീകുമാർ ഉദ്ഘാടനം ചെയ്തു. ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് രാധാകൃഷ്ണൻ ഇരഞ്ഞിക്കൽ, ഗ്രാമപഞ്ചായത്ത് അംഗം അർച്ചന പ്രകാശ്, പ്രകാശ്, ദീപാ കുമാരി, താജുദ്ദീൻ, മോഹനൻ, വിജയൻ, ഉണ്ണിമായ, അരുണിമ, രാജലക്ഷ്മി, കല്യാണി, അനീഷ് തുടങ്ങിയവർ നേതൃത്വം നൽകി