ചേർത്തല: കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി ചേർത്തല തെക്ക് സഹകരണ ബാങ്കിൽ നബാർഡിന്റെ പ്രത്യേക വായ്പ പദ്ധതിക്ക് തുടക്കമായി. കൊവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തിൽ കാർഷിക മേഖലയെ സഹായിക്കാനും കാർഷികാനുബന്ധമേഖലയിലെ പ്രവർത്തനങ്ങൾ തടസം കൂടാതെ നടത്താനുമായി നബാർഡ് സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പ പദ്ധതിയാണ് ആരംഭിച്ചത്. ഒന്നര കോടി രൂപ ഒരു വർഷ കാലാവധിയിൽ 6.4 ശതമാനം പലിശ നിരക്കിലാണ് നൽകുന്നത്. കൊവിഡിന്റെ ഒന്നാം തരംഗത്തിലും ബാങ്ക് 1.10 കോടി രൂപ വായ്പയായി നൽകിയിരുന്നു. പദ്ധതിയുടെ ഉദ്ഘാടനം കൃഷി മന്ത്രി പി. പ്രസാദ് നിർവഹിച്ചു. ബാങ്ക് പ്രസിഡന്റ് ജി.ദുർഗാദാസ് ഇലഞ്ഞിയിൽ അദ്ധ്യക്ഷത വഹിച്ചു. ബി. സലിം, വി.പി. സന്തോഷ്, കെ.പി. മോഹനൻ,പി. സുരേന്ദ്രൻ,ടി.എം. മഹാദേവൻ,ആർ.സുഖലാൽ, പി. ഫൽഗുണൻ, നിബു എസ്. പത്മം, രജനി ദാപ്പൻ, അംബിക അശോകൻ,ജി. രാജേശ്വരി എന്നിവർ പങ്കെടുത്തു. ഭരണസമിതി അംഗം ഡി. പ്രകാശൻ സ്വാഗതവും സെക്രട്ടറി ഡി. ബാബു നന്ദിയും പറഞ്ഞു.