പൂച്ചാക്കൽ: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി പൂച്ചാക്കൽ യൂണിറ്റ് സംഘടിപ്പിച്ച കടയടപ്പ് സമരം സമ്പൂർണ്ണ വിജയമായിരുന്നുവെന്ന് പ്രസിഡന്റ് ടി.ഡി.പ്രകാശൻ പറഞ്ഞു. പൂച്ചാക്കൽ ഇലക്ട്രിസിറ്റി ഓഫീസിനു മുന്നിൽ ടി.ഡി.പ്രകാശൻ, പഞ്ചായത്ത് ഓഫീസിനു മുന്നിൽ ചന്ദ്രൻ, പോസ്റ്റ് ഓഫീസിനു മുന്നിൽ സുകുമാരൻ എന്നിവർ ധർണ്ണ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി അബ്ദുൽ ഗഫൂർ, കമ്മിറ്റി അംഗങ്ങളായ പി.ടി.ജോസഫ്, നാദിർഷ, ജയൻ, സുരേഷ് നൗഷാദ്, മോഹൻ ദാസ്,സിറാജ്, പ്രസാദ്, ഷൺമുഖൻ നായർ തുടങ്ങിയവർ പങ്കെടുത്തു.