മുതുകുളം: സഹകരണ പെൻഷൻ റിപ്പോർട്ട് നടപ്പാക്കണമെന്ന് ആൾ കേരള ജില്ലാ സഹകരണ ബാങ്ക് റിട്ടയറീസ് അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു.
സഹകരണ മേഖലയിലെ പെൻഷൻ പരിഷ്കരിക്കുന്നത് സംബന്ധിച്ച് സർക്കാർ നിയമിച്ച രണ്ടംഗ കമ്മിറ്റി റിപ്പോർട്ട് സമർപ്പിച്ചിട്ട് ഒന്നര വർഷം കഴിഞ്ഞു.
2005ൽ നടപ്പാക്കിയ പെൻഷൻ പദ്ധതിയിലെ അപാകതകൾ പരിഹരിക്കാൻ 14 വർഷത്തിന് ശേഷമാണ് കമ്മിറ്റിയെ നിയമിച്ചത്. കമ്മിറ്റി വിശദമായി പഠനം നടത്തി 23 ശുപാർശകൾ നൽകി. ഇതിൽ പെൻഷൻകാർക്ക് ദോഷകരമായ വ്യവസ്ഥകൾ ഒഴിവാക്കി റിപ്പോർട്ട് പൂർണമായും നടപ്പാക്കണമെന്ന് അസോസിയേഷൻ പ്രസിഡന്റ് മുണ്ടേരി ഗംഗധാരൻ, ജനറൽ സെക്രട്ടറി കെ. രാജീവൻ എന്നിവർ സഹകരണ മന്ത്രിക്ക് ഉൾപ്പെടെ നൽകിയ നിവേദനത്തിൽ ആവശ്യപ്പെട്ടു.