മാവേലിക്കര: കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ മാവേലിക്കരയിൽ സമ്പൂർണ കടയടപ്പ് സമരം നടത്തി. വ്യാപാരികൾ മാവേലിക്കര താലൂക്ക് ഓഫീസിന് മുന്നിൽ നിൽപ് സമരവും നടത്തി. കൊവിഡ് മാനദണ്ഡങ്ങൾ പാലിച്ച് കടകൾ നിശ്ചിത സമയം തുറക്കാനനുവദിക്കുക, പൊലീസിന്റെയും സെക്ടറൽ മജിസ്‌ട്രേറ്റുമാരുടേയും കടന്നുകയറ്റം അവസാനിപ്പിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് സമരം നടത്തിയത്. നിൽപ്പ് സമരം ടെക്‌സ്റ്റൈസ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് അയ്യപ്പാസ് ജനാർദ്ദനൻ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി മാവേലിക്കര യൂണിറ്റ് പ്രസിഡന്റ് മാത്യു വർഗീസ് അദ്ധ്യക്ഷനായി. സക്കീർ ഹുസൈൻ, ശ്രീകുമാർ അമൃത, ഫിലിപ്പ് ജോൺ കടവിൽ, ജോർജ്ജ് വർഗീസ്, വിശ്വൻ പുഷ്പ, യേശുദാസ്, അനീഷ് എന്നവർ പങ്കെടുത്തു. കോവിഡ് മാനദണ്ഡങ്ങൾപാലിക്കാതെയാണ് മാവേലിക്കരയിലെ മോർ മാർക്കറ്റ് പ്രവർത്തിക്കുന്നതെന്ന് ആരോപിച്ച് വ്യാപാരികൾ സ്ഥാപനത്തിന് മുന്നിൽ പ്രതിഷേധ സമരം നടത്തി.