ആലപ്പുഴ: രാസവളം, കീടനാശിനി, ജൈവവളം എന്നിവ അവശ്യസാധനങ്ങളിൽ ഉൾപ്പെടുത്തി, ഇവ വിൽക്കുന്ന കടകൾ എല്ലാദിവസവും തുറക്കാൻ അനുവദിക്കണമെന്ന് ഒാണാട്ടുകര ഫെർട്ടിലൈസേഴ്സ് ആൻഡ് പെസ്റ്റിസൈഡ്സ് ഡീലേഴ്സ് അസോസിയേഷൻ ആവശ്യപ്പെട്ടു. ലോക്ക്ഡൗൺ കാരണം രണ്ടുമാസമായി കടകൾ അടച്ചിട്ടിരിക്കുകയാണ്. വാടക കൊടുക്കാൻ പോലും നിർവാഹമില്ലാത്ത അസ്ഥയിലാണ് വ്യാപാരികൾ. എത്രയും വേഗം കടകൾ തുറക്കാൻ അനുവദിക്കണമെന്ന് ആവശ്യപ്പെട്ട് അസോ. പ്രസിഡന്റ് പുഷ്പദാസ്, ട്രഷറർ ടി.ഡി. വിജയൻ എന്നിവർ കൃഷി മന്ത്രിക്ക് നിവേദനം നൽകി.