കായംകുളം: കെ.പി.സി.സി വിചാർവിഭാഗ് കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യ കിറ്റ് വിതരണം നടത്തി.

ജില്ലാ പ്രസിഡന്റ് അഡ്വ.സഞ്ജീവ് അമ്പലപ്പാട് ഉദ്ഘാടനം ചെയ്തു. ജില്ലാ ജനറൽ സെക്രട്ടറി ഡോ.പി.രാജേന്ദ്രൻ നായർ അദ്ധ്യക്ഷത വഹിച്ചു. കണ്ടല്ലൂർ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സുരേഷ് രാമനാമഠം മുഖ്യ പ്രഭാഷണം നടത്തി. യോഗത്തിൽ ഗംഗാധരൻ നായർ, കണിശേരി മുരളി ,പ്രൊഫ.പരമേശ്വരൻ പിള്ള, വി.ചന്ദ്രമോഹനൻ നായർ, ജി.രമാദേവി, വർഗീസ് പോത്തൻ, ജയവിക്രമൻ, ഹരി അടുകാട്ട് എന്നിവർ സംസാരി​ച്ചു.