കറ്റാനം: ഇന്ധനവിലയിൽ പ്രതിഷേധിച്ച് ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ കറ്റാനംവാർഡിൽ 180-ാം നമ്പർ ബൂത്ത്‌ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച പ്രതിഷേധ ജ്വാല കെ.പി.സി.സി സെക്രട്ടറി കറ്റാനം ഷാജി ഉദ്ഘാടനം ചെയ്തു. ബൂത്ത്‌ പ്രസിഡന്റ്‌ പ്രിൻസ് പി.ജോഷ്വ അദ്ധ്യ ക്ഷത വഹിച്ചു. ഡി.സി.സി അംഗം കൊച്ചു കോശി ജോർജ്, ബ്ലോക്ക്‌ പഞ്ചായത്ത്‌ അംഗം സുരേഷ് തോമസ് നൈനാൻ, ബ്ലോക്ക്‌ സെക്രട്ടറി ടി. രാജൻ, ഒ. സാമുവൽ കുട്ടി, ജയൻ വർഗീസ്, ടി. മധു, പ്രസാദ് ജോർജ്, ഉണ്ണൂണ്ണി യോഹന്നാൻ, സിബി വർഗീസ് തുടങ്ങിയവർ സംസാരിച്ചു..