tt
ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ടി.കെ. മാധവ മെമ്മോറിയൽ യൂണിയനും 308-ാം നമ്പർ ഈരേഴ വടക്ക് ശാഖയും സംയുക്തമായി ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും അരിയും പച്ചക്കറി കി​റ്റും വിതരണം ചെയ്യുന്നതിന്റെ ഉദ്ഘാടനം​ യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് നി​ർവ്വഹി​ക്കുന്നു

മാവേലിക്കര: ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി മാവേലിക്കര ടി.കെ. മാധവ മെമ്മോറിയൽ യൂണിയനും 308-ാം നമ്പർ ഈരേഴ വടക്ക് ശാഖയും സംയുക്തമായി ശാഖയിലെ മുഴുവൻ കുടുംബങ്ങൾക്കും അരിയും പച്ചക്കറി കി​റ്റും വിതരണം ചെയ്തു. യൂണിയൻ കൺവീനർ ഡോ. എ.വി. ആനന്ദരാജ് ഉദ്ഘാടനം നിർവ്വഹിച്ചു. ജോ. കൺവീനർമാരായ ഗോപൻ ആഞ്ഞിലിപ്ര, രാജൻ ഡ്രീംസ്, കമ്മിറ്റി അംഗങ്ങളായ ബിനു ധർമ്മരാജ്, സുരേഷ് പള്ളിക്കൽ, ശാഖ പ്രസിഡന്റ് ശശി​ധരൻ കളീക്കലയ്യത്ത്, വൈസ് പ്രസി​ഡന്റ് ആർ. ശി​വദാസൻ, യൂണി​യൻ കമ്മി​റ്റി​യംഗം കെ. രാമനാഥൻ, പെൻഷനേഴ്സ് യൂണി​യൻ വൈസ് ചെയർമാൻ ടി​. സുരേന്ദ്രകുമാർ, മാനേജിംഗ് കമ്മി​റ്റി​യംഗങ്ങൾ തുടങ്ങി​യവർ പങ്കെടുത്തു.