tt

ആലപ്പുഴ: ജില്ലയിൽ ഇന്നലെ 887 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 1054 പേർ രോഗമുക്തരായി. 8.91 ശതമാനമാണ് ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. 884 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ. മൂന്നു പേരുടെ സമ്പർക്ക ഉറവിടം വ്യക്തമല്ല. ആകെ 1,77,379 പേർ രോഗമുക്തരായി. 10,893 പേർ ചികിത്സയിലുണ്ട്.

 ആശുപത്രികളിൽ ചികിത്സയിലുള്ളവർ: 262
 സി.എഫ്.എൽ.ടി.സികളിൽ ചികിത്സയിലുള്ളവർ: 1614
 വീടുകളിൽ ഐസൊലേഷനിലുള്ളവർ: 7680
 ആശുപത്രി നിരീക്ഷണത്തിലുള്ളവർ: 117
 നിരീക്ഷണത്തിൽ നിന്ന് ഒഴിവാക്കപ്പെട്ടവർ: 1759
 നിരീക്ഷണത്തിന് നിർദ്ദേശിക്കപ്പെട്ടവർ: 1792
 നിരീക്ഷണത്തിൽ കഴിയുന്നവർ ആകെ: 32,699
 പരിശോധനയ്ക്ക് അയച്ച സാമ്പിളുകൾ: 9949