മാവേലിക്കര കഴിഞ്ഞ ദിവസമുണ്ടായ മഴയിൽ തെക്കേക്കര വാത്തികുളം ചാലംപാട്ട് വീട്ടിൽ ചെല്ലമ്മയുടേയും കുറത്തികാട് രാഹുൽ ഭവനത്തിൽ എസ്.രാജേന്ദ്രന്റെയും വീടുകൾ പൂർണ്ണമായും തകർന്നു. പുലർച്ച 4 മണിയോടെയാണ് ചെല്ലമ്മയുടെ വീട് തകർന്നത്. വീട്ടിൽ ഉറങ്ങിക്കിടന്ന ചെല്ലമ്മയും മകൻ മനോജും മരുമകൾ സിന്ധുവും ശബ്ദം കേട്ട് പുറത്തിറങ്ങിയത് രക്ഷയായി. രാജേന്ദ്രന്റെ വീട്ടിൽ. ഭാര്യ സുനിത, മക്കളായ രാഹുൽ, ഗോകുൽ എന്നിവർ സംഭവസമയം ഉണ്ടായിരുന്നു. ഇവരും പരിക്കേൽക്കാതെ രക്ഷപ്പെട്ടു.