ചേർത്തല: എസ്.എൻ.ഡി.പി യോഗം നടപ്പിലാക്കുന്ന ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി കണിച്ചുകുളങ്ങര യൂണിയനിലെ ഞെട്ടയിൽ 572-ാം നമ്പർ ശാഖയുടെ ആഭിമുഖ്യത്തിൽ ഭക്ഷ്യക്കിറ്റ് വിതരണം നടത്തി. മുന്നൂറോളം വീടുകളിലാണ് കിറ്റ് വിതരണം ചെയ്തത്. ശാഖ പ്രസിഡന്റ് ഇ.എം. ശ്രീധരൻ കുടുംബയൂണിറ്റ് കൺവീനർക്ക് കിറ്റ് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. വൈസ് പ്രസിഡന്റ് കെ.പ്രസാദ്, സെക്രട്ടറി കെ.എസ്.അമൃതകുമാർ, സിന്ധു സിദ്ധാർത്ഥൻ, ജി.വിജയൻ, എൻ. കെ.പൊന്നപ്പൻ, സി.വി. ലാൽജി, ദാനവൻ, സുരേഷ്, എസ്.മോഹൻദാസ് എന്നിവർ പങ്കെടുത്തു.