മാവേലിക്കര: ഗ്രേറ്റർ ലയൺസ് ക്ലബ്ബിന്റെ നേതൃത്വത്തിൽ ഓക്സിജൻ പ്രാണവായു എന്ന പ്രോജക്റ്റിന്റെ ഭാഗമായി മാവേലിക്കര ജില്ലാ ആശുപത്രിക്ക് ഓക്സിജൻ കോൺസെൻട്രേറ്റർ വിതരണം ചെയ്തു. ലയൺസ് ഡിസ്ട്രിക്ട് ഗവർണർ ഡോ.സി.പി. ജയകുമാർ എം.എസ് അരുൺകുമാർ എം.എൽ.എയ്ക്ക് കൈമാറി. ചടങ്ങിൽ ഗ്രേറ്റർ ലയൺസ് ക്ലബ്ബ് പ്രസിഡന്റ് അഡ്വ.എൻ.നാഗേന്ദ്രമണി അദ്ധ്യക്ഷനായി. ഡിസ്ട്രിക്ട് ട്രഷറർ പി.സി. ചാക്കോ, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ ആർ.വെങ്കിടാചലം, ഡിസ്ട്രിക്ട് കോ ഓർഡിനേറ്റർ സോമനാഥ പിള്ള, ജില്ലാ ആശുപത്രി സൂപ്രണ്ട് ഡോ.ജിതേഷ്, ലാൽ ദാസ്, അനീഷ് മാത്യു റെയ്ജു, രഞ്ജിത്ത് വർഗീസ്, വേണുഗോപാൽ, സന്തോഷ് കുമാർ, ജയിംസ് എന്നിവർ പങ്കെടുത്തു.