പൂച്ചാക്കൽ: എസ്.എൻ.ഡി.പി.യോഗം 1140-ാം നമ്പർ ചേലാട്ടു ഭാഗം ശാഖയിലെ ഗുരുകാരുണ്യം പദ്ധതിയുടെ ഉദ്ഘാടനം യൂണിയൻ സെക്രട്ടറി വി.എൻ.ബാബു നിർവഹിച്ചു.ശാഖ പ്രസിഡന്റ് പി.കെ.രവി അദ്ധ്യക്ഷനായി.സെക്രട്ടറി വി.കെ.രവീന്ദ്രൻ, യൂണിയൻ കൗൺസിലർ പി.വിനോദ് മാനേഴത്ത്, ശാഖ വൈസ് പ്രസിഡന്റ് വി.കെ.പുരുഷൻ, സി.വി.ചന്ദ്രൻ തുടങ്ങിയവർ പങ്കെടുത്തു.