jvj
ചേപ്പാട് പത്തിയൂർ ശാഖയിൽ കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് രണ്ടാം ഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചേപ്പാട് യൂണിയൻ പ്രസിഡൻ്റ് എസ്.സലികുമാറും സെക്രട്ടറി എൻ. അശോകനും ചേർന്ന് നിർവഹിക്കുന്നു

ഹരിപ്പാട്: എസ്.എൻ.ഡി.പി യോഗം ചേപ്പാട് യൂണിയന്റെ സഹായത്തോടെ പത്തിയൂർ മേഖലയിലെ 290-ാം നമ്പർ ശാഖയിൽ ഗുരുകാരുണ്യം പദ്ധതിയുടെ ഭാഗമായി സഹായ വിതരണം നടന്നു. കൊവിഡ് ബാധിതരുടെ കുടുംബങ്ങൾക്ക് രണ്ടാംഘട്ട സൗജന്യ ഭക്ഷ്യധാന്യ കിറ്റ് വിതരണം ചേപ്പാട് യൂണിയൻ പ്രസിഡന്റ് എസ്.സലികുമാറും സെക്രട്ടറി എൻ. അശോകനും ചേർന്ന് നിർവഹിച്ചു. ചടങ്ങിൽ യൂണിയൻ കൗൺസിലർ ബിജു പത്തിയൂർ, ശാഖാ സെക്രട്ടറി കൃഷ്ണൻകുട്ടി, വൈസ് പ്രസിഡന്റ് പ്രദീപ്, യൂണിയൻ കമ്മിറ്റി അംഗം പള്ളത്ത് പ്രകാശ്, ശാഖാ കമ്മിറ്റി അംഗങ്ങൾ, വനിതാ സംഘം, യൂത്ത് മൂവമെന്റ് നേതാക്കൾ എന്നിവർ പങ്കെടുത്തു.