ചാരുംമൂട്: രക്തദാനമെന്ന മഹത്തായ ഇടപെടലിൽ ചുനക്കരയുടെ അഭിമാനമാണ് ചുനക്കര പ്രകാശ്. ഇതിനോടകം 155 പേരുടെ ജീവന് കൈത്താങ്ങാവാൻ രക്തം നൽകിയ കലാ, സാമൂഹ്യ പ്രവർത്തകനായ പ്രകാശ് പ്രദേശത്തെ സമാനതകളില്ലാത്ത വ്യക്തിത്യമാണിപ്പോൾ.
27 വർഷമായി സാമൂഹ്യ പ്രവർത്തന രംഗത്തുണ്ട് പ്രകാശ്. നാടകം, സിനിമ, സീരിയൽ മേഖലയിലും ഒറ്റയാൾ സമരങ്ങളിലും സാമൂഹിക രംഗങ്ങളിലും സജീവസാന്നിദ്ധ്യമാണ് ഇദ്ദേഹം. മാസം ഒന്നിൽ കൂടുതൽ തവണ രക്തം കൊടുക്കേണ്ട സാഹചര്യം ഉണ്ടായിട്ടുണ്ടെന്നും പ്രകാശ് പറഞ്ഞു.
20,000ന് മുകളിലുള്ള രക്തദാതാക്കളുടെ ഒരു ശൃംഖല തന്നെ പ്രകാശിനുണ്ട്. ചുനക്കര പ്രീതാലയത്തിൽ പരേതനായ ചെല്ലപ്പന്റെയും അമ്മിണിയുടേയും മകനായ പ്രകാശ് അവിവാഹിതനാണ്. കഴിഞ്ഞ ലോക രക്തദാന ദിനത്തിലും പ്രകാശ് രക്തം ദാനം ചെയ്തു. ഒ പോസിറ്റീവ് രക്തം ആവശ്യമുള്ള ആർക്കും പ്രകാശിനെ വിളിക്കാം. ഫോൺ: 8547010993