തുറവൂർ: പറയകാട് നാലുകുളങ്ങര ക്ഷേത്രത്തിൽ ആനക്കൊട്ടിലിലെ കാണിക്കവഞ്ചിയും ഉത്സവ ഫണ്ട് ഓഫീസും കുത്തിത്തുറന്ന് മോഷണ ശ്രമം. കഴിഞ്ഞ ദിവസം രാത്രിയിലായിരുന്നു സംഭവം. മഴയ്ക്കൊപ്പമുണ്ടായ ശക്തമായ കാറ്റിൽ പ്രദേശത്ത് വൈദ്യുതി പൂർണ്ണമായും നിലച്ച നേരത്താണ് മോഷണം നടന്നത്. ക്ഷേത്രാങ്കണത്തിലെ സി.സി.ടി.വി.യിൽ മോഷ്ടാവിന്റെ ചിത്രം പതിഞ്ഞിട്ടുണ്ട്. കുത്തിയതോട് പൊലീസ് അന്വേഷണം ആരംഭിച്ചു.