കുട്ടനാട്: സേവ് കുട്ടനാട് ഫോറത്തിനെതിരെ മന്ത്രി സജിചെറിയാൻ നടത്തിയ പരാമർശത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി പ്രവർത്തകർ മന്ത്രിയുടെ കോലം കത്തിച്ചു. മങ്കൊമ്പിൽ ഇന്നലെ രാവിലെ ചേർന്ന പ്രതിഷേധ യോഗത്തിനിടെയാണ് കോലം കത്തിച്ചത്. മന്ത്രി മാപ്പ് പറയണമെന്നും പ്രവർത്തകർ ആവശ്യപ്പെട്ടു