കുട്ടനാട്: കുട്ടനാടൻ പ്രശ്നങ്ങളുടെ പരിഹാരത്തിന് സർക്കാർ തദ്ദേശവാസികളുടെ അഭിപ്രായങ്ങൾ കൂടി മുഖവിലയ്ക്ക് എടുക്കണമെന്ന് കുട്ടനാട് സാമുദായിക ഐക്യവേദി ആവശ്യപ്പെട്ടു. വെള്ളപ്പൊക്ക ദുരിത നിവാരണത്തിന് കേന്ദ്രീകൃത വെള്ളപ്പൊക്ക നിയന്ത്രണ സംവിധാനം, വിശാല കുട്ടനാട് വികസന അതോറിട്ടി, എ-സി റോഡിലെ സെമി എലിവേറ്റഡ് ഹൈവേ നിർമ്മാണം ഉപേക്ഷിക്കുക, റോഡ് അടച്ചിട്ടുള്ള പുനർ നിർമ്മാണ പ്രവർത്തനങ്ങൾ നിറുത്തിവയ്ക്കുക എന്നീ ആവശ്യങ്ങളുന്നയിച്ച് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിമാർക്കും നിവേദനം നൽകാനും യോഗം തീരുമാനിച്ചു. ആവശ്യങ്ങൾ നേടിയെടുക്കാനായി കുട്ടനാട് സാമുദായിക ഐക്യവേദി രൂപീകരിച്ചു.
പ്രസിഡന്റായി ഫാ. ജോസഫ് കൊച്ചുചിറയിൽ (കുട്ടനാട് വികസന സമിതി ഡയറക്ടർ), വർക്കിംഗ് പ്രസിഡന്റായി ഡോ. കെ.പി. നാരായണപിള്ള (പ്രസിഡന്റ്, എൻ.എസ്.എസ് കുട്ടനാട് താലൂക്ക് യൂണിയൻ), വൈസ് പ്രസിഡന്റുമാരായി ഗോപകുമാർ (പ്രസിഡന്റ്, അഖില കേരള വിശ്വകർമ്മ സമിതി, കുട്ടനാട് താലൂക്ക് യൂണിയൻ), കൃഷ്ണൻ പോറ്റി (യോഗക്ഷേമ സഭ, സെക്രട്ടറി), ഉമേഷ് മങ്കൊമ്പ് (സെക്രട്ടറി, കെ.പി.എം.എസ് കുട്ടനാട് യൂണിയൻ) എന്നിവരെ തിരഞ്ഞെടുത്തു. ജനറൽ സെക്രട്ടറി- സന്തോഷ് ശാന്തി (എസ്.എൻ.ഡി.പി യോഗം കുട്ടനാട് യൂണിയൻ കൺവീനർ), സെക്രട്ടറിമാർ- കെ.കെ. രാജു (സെക്രട്ടറി എ.കെ.സി.എച്ച്.എം.എസ്), വിശ്വനാഥൻ (സെക്രട്ടറി, ധീവരസഭ), എ.ജി. സുഭാഷ് (ജോ. കൺവീനർ, എസ്.എൻ.ഡി.പി യോഗം കുട്ടനാട് സൗത്ത് യൂണിയൻ), ട്രഷറർ- തോമസ് പീറ്റർ പെരുമ്പള്ളി, രക്ഷാധികാരികൾ- ഫാ. ജോർജ് പനക്കേഴം (ഡയറക്ടർ, കുട്ടനാട് കർഷയംഗം) എന്നിവരെയും തിരഞ്ഞെടുത്തു