ഹരിപ്പാട്: കായംകുളം എൻ.ടി.പി.സിയിലെ സോളാർ പവർ പ്രോജക്ട് നിർമ്മാണം നടത്തുന്ന ടാറ്റ പവർ കമ്പനിയിലെ ഇലക്ട്രിക്കൽ ഫോർമാൻ, മുംബയ് സ്വദേശി വിക്ടർ സാമുവൽ പോൾ (58) കുഴഞ്ഞുവീണു മരിച്ചു. ഇന്നലെ ഉച്ചയ്ക്ക് 12ന് ജോലിക്കിടയിൽ ആയിരുന്നു സംഭവം. സഹപ്രവർത്തകർ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം താലൂക്ക് ആശുപത്രി മോർച്ചറിയിൽ.