photo

ചേർത്തല: ബൈക്ക് തെന്നിമറിഞ്ഞ് പരിക്കേറ്റ് ചികിത്സയിലായിരുന്ന ചേർത്തല തെക്ക് പഞ്ചായത്ത് 12-ാം വാർഡ് പ്രഭാത് വായനശാലയ്ക്ക് സമീപം സിസ്മാലയത്തിൽ മഞ്ജുവിന്റെ മകൻ ബിച്ചു കാർത്തിക് (19) മരിച്ചു. കഴിഞ്ഞ ഒന്നിന് 11-ാം മൈൽ -തണ്ണീർമുക്കം റോഡിൽ സുഭാഷ് കവലയ്ക്ക് സമീപം ഉച്ചയ്ക്ക് 2.30 നായിരുന്നു അപകടം. ബിച്ചു സഞ്ചരിച്ചിരുന്ന സ്കൂട്ടർ റോഡിന്റെ അരികിൽ തെന്നി മറിഞ്ഞ് വീഴുകയായിരുന്നു. അടിയറിന് ഗുരുതരമായി പരിക്കേറ്റ് ആലപ്പുഴ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലിരിക്കെ തിങ്കളാഴ്ചയാണ് മരിച്ചത്. കൊവിഡ് പരിശോധനയ്ക്ക് ശേഷം സംസ്കാരം വീട്ടുവളപ്പിൽ നടത്തി. ചേർത്തലയിലെ സൂപ്പർമാർക്കറ്റിൽ ഹോം ഡെലിവറി ജോലിക്കാരനായിരുന്നു. മുഹമ്മ പൊലീസ് കേസെടുത്തു. സഹോദരങ്ങൾ: ബിന്ധ്യമോൾ, ബിജിമോൾ.