മാവേലിക്കര : നഗരസഭയിലെ 38 ആരോഗ്യ വിഭാഗം തൊഴിലാളികൾക്ക് കെ.പി.എസ്.ടി.എയുടെ നേതൃത്വത്തിൽ മഴക്കോട്ടും ബൂട്ടും നൽകി. നഗരസഭ ചെയർമാൻ കെ.വി ശ്രീകുമാർ ഇവ ഏറ്റുവാങ്ങി തൊഴിലാളികൾക്ക് കൈമാറി. വൈസ് ചെയർപേഴ്സൺ ലളിത രവീന്ദ്രനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൺമാരായ ശാന്തി അജയൻ, സജീവ് പ്രായിക്കര, എസ്.രാജേഷ്, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ കെ.ഗോപൻ, മനസ് രാജൻ, തോമസ് മാത്യു, ലത മുരുകൻ, കെ.പി.എസ്.ടി.എ മാവേലിക്കര സബ് ജില്ലാ പ്രസിഡന്റ് എം.രവികൃഷ്ണൻ, ആന്റണി വി എൽ, മിനി മാത്യു, കെ.ശ്രീകുമാർ, ടി.കെ കൃഷ്ണകുമാർ, ബാലചന്ദ്രൻ പിള്ള, ഷെർലി തോമസ്, ജോൺ.കെ മാത്യു, വർഗീസ് പോത്തൻ, സന്തോഷ് ജോസഫ്, നഗരസഭ സെക്രട്ടറി മുംതാസ് എ.എം, ഹെൽത്ത് സൂപ്പർവൈസർ ദിലീപ് കുമാർ, ഹെൽത്ത് ഇൻസ്‌പെക്ടർമാരായ രേഖ, സുനിൽകുമാർ, അശ്വതി തുടങ്ങിയവർ പങ്കെടുത്തു.