മാവേലിക്കര: നിയോജക മണ്ഡലത്തിലെ ജലജീവൻ മിഷൻ പദ്ധതി പ്രവർത്തനങ്ങൾ സംബന്ധിച്ച അവലോകന യോഗം നടത്തി. എം.എസ് അരുൺകുമാർ എം.എൽ.എ അദ്ധ്യക്ഷനായി. മാവേലിക്കര നഗരസഭാ ചെയർമൻ കെ.വി ശ്രീകുമാർ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ഇന്ദിര ദാസ്, പഞ്ചായത്ത് പ്രസിഡന്റുമാർ, വാട്ടർ അതോറിട്ടി​ എക്സിക്യുട്ടീവ് എൻജി​നി​നീയർ തുടങ്ങിയവർ പങ്കെടുത്തു.
പൈപ്പുകൾ പഴകിയത് കാരണമാണ് പൈപ്പ് പൊട്ടുന്നത് പതിവാകുന്നതെന്നും കാലഹരണപ്പെട്ട പൈപ്പുകൾ മുഴുവൻ മാറ്റണമെന്നും യോഗത്തിൽ നിർദ്ദേശം ഉയർന്നു. വെള്ളത്തിന്റെ പ്രഷർ കൂടിയാൽ പൈപ്പ് പൊട്ടുന്ന അവസ്ഥയാണുള്ളത്. പൈപ്പുകൾ താഴ്ത്തി ഇട്ടിരിക്കുന്നതിനാൽ കെടുപാടുകൾ പരിഹരിക്കാൻ റോഡ് വെട്ടിപ്പൊളിക്കേണ്ട അവസ്ഥയാണ്. പഴകിയ പൈപ്പുകൾ മാറ്റുന്നതോടെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ഉണ്ടാകുമെന്ന് യോഗം വിലയിരുത്തി.