a
കാൻഫെഡ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ വള്ളിക്കാവ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പ്യൂട്ടർ സയൻസിലെ വിദ്യാർത്ഥികൾക്ക് നൽകിയ സ്മാർട്ട്‌ഫോണുകളുടെ വിതരണോദ്ഘാടനം മുനിസിപ്പൽ ചെയർമാൻ കെ.വി.ശ്രീകുമാർ നിർവ്വഹിക്കുന്നു

മാവേലിക്കര: ഓൺലൈൻ പഠനത്തിന് സൗകര്യമില്ലാത്ത, വള്ളിക്കാവ് അമൃത ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് കമ്പ്യൂട്ടർ സയൻസിലെ 6 വിദ്യാർത്ഥികൾക്ക് കാൻഫെഡ് താലൂക്ക് സമിതിയുടെ നേതൃത്വത്തിൽ സ്മാർട്ട്‌ഫോണുകൾ നൽകി. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ വിതരണോദ്ഘാടനം ചെയ്തു. കാൻഫെഡ് താലൂക്ക് ചെയർമാൻ ജോർജ് തഴക്കര അധ്യക്ഷനായി. മുനിസിപ്പൽ വൈസ് ചെയർപേഴ്സൺ ലളിതാരവീന്ദ്രനാഥ്, വികസനകാര്യ സ്ഥിരംസമിതി അധ്യക്ഷൻ അനി വർഗീസ്, പൂർവ്വ വിദ്യാർത്ഥി രാഹുൽ ചന്ദ്രൻ, കാൻഫെഡ് സംസ്ഥാന ജനറൽ സെക്രട്ടറി ഗോപകുമാർ, ടൗൺകമ്മിറ്റി ചെയർമാൻ പ്രസന്നകുമാർ നായർ, ജില്ലാ ചെയർമാൻ വി.പി ജയചന്ദ്രൻ എന്നിവർ പങ്കെടുത്തു.