ആലപ്പുഴ കുടിവെള്ള പദ്ധതിയുടെ പൈപ്പ് പൊട്ടി​ കുടിവെള്ള വിതരണം മുടങ്ങുന്ന പ്രശ്‌നത്തിൽ മുഖ്യമന്ത്രി ഇടപെടണമെന്ന് സി.പി.ഐ ജില്ലാ സെക്രട്ടറി ടി.ജെ.ആഞ്ചലോസ് ആവശ്യപ്പെട്ടു. ഇടയ്ക്കിടയ്ക്ക് പൈപ്പ് പൊട്ടുന്നത് മൂലം ആലപ്പുഴ നഗരത്തിലും അമ്പലപ്പുഴ താലൂക്കിലെ എട്ട് പഞ്ചായത്തുകളിലും ജനങ്ങൾ കുടിവെള്ളത്തിന് നെട്ടോട്ടമോടുന്ന സ്ഥിതിയാണ്. പദ്ധതി കമ്മീഷൻ ചെയ്ത് നാലുവർഷത്തിനിടയിൽ ഇത്രയും തവണ പൈപ്പ് പൊട്ടിയ അനുഭവം മറ്റൊരു പദ്ധതിയ്ക്കുമില്ലെന്നും ആഞ്ചലോസ് പറഞ്ഞു.