മാവേലിക്കര : തഴക്കര ഗ്രാമപഞ്ചായത്ത് പത്താം വാർഡ് അംഗം സുനിൽ വെട്ടിയാറിന്റെ നേതൃത്വത്തിൽ സേവാഭാരതിയുമായി ചേർന്ന് മുന്നൂറോളം കുടുംബങ്ങൾക്ക് ഭക്ഷ്യക്കിറ്റും ഫലവർഗങ്ങളും എത്തിച്ചു നൽകി. ലോക്ക് ഡൗൺ കാരണം ജോലിക്ക് പോകാൻ കഴിയാതെ ദുരിതത്തിലായ കുടുംബങ്ങൾക്കും കൊവിഡ് ബാധിച്ച് ക്വാറന്റൈനിൽ കഴിയുന്ന കുടുംബങ്ങൾക്കുമാണ് ഭക്ഷ്യക്കിറ്റ് എത്തിച്ചത്.

സേവാഭാരതി പ്രവർത്തകരായ രതീഷ്, സുജിത്ത് വെട്ടിയാർ, ശരത്ത് ലാൽ, അനീഷ് ചന്ദ്രൻ , അർജ്ജുൻ, അൻസു ,വിശാൽ, ജ്യോതിഷ് തുഷാരം, വിഷ്ണു, എം.മനു തുടങ്ങിയവരും പങ്കെടുത്തു.