ph
കായംകുളം പുതിയവിള 288-ാം നമ്പർശാഖായോഗത്തിൽ നടന്ന ഭക്ഷ്യധാന്യം വിതരണം യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: എസ്.എൻ.ഡി.പി യോഗം കായംകുളം യൂണിയനിലെ പുതിയവിള 288-ാം നമ്പർ ശാഖായോഗത്തിലെ 500ൽ പരം വീടുകൾക്ക് ഭക്ഷ്യധാന്യം വിതരണം ചെയ്തു. യൂണിയൻ സെക്രട്ടറി പി.പ്രദീപ് ലാൽ ഉദ്ഘാടനം ചെയ്തു. യൂണിയൻ കൗൺസിലർമാരായ പനയ്ക്കൽ ദേവരാജൻ, വിഷ്ണുപ്രസാദ്, ശാഖാപ്രസിഡന്റ് ഉദയൻ,സെക്രട്ടറി മുരളീധരൻ
വൈസ് പ്രസിഡന്റ് ശ്രീനി,കമ്മി​റ്റിഅംഗങ്ങളായ രവീന്ദ്രൻ, ഗോപി തുടങ്ങിയവർ പങ്കെടുത്തു.