മാവേലിക്കര: കാട്ടുവള്ളിൽ പകൽപ്പൂര സംഘാടകസമിതിയായ യുവജനവേദി കൾച്ചറൽ ആൻഡ് ചാരിറ്റബിൾ സൊസൈറ്റിയുടെ നേതൃത്വത്തിൽ നിർദ്ധന കുടുംബത്തിന് വീട് നിർമിച്ചു നൽകി. വീടിന്റെ താക്കോൽദാന കർമ്മം മുൻ മാളികപ്പുറം മേൽശാന്തിയും കാട്ടുവള്ളിൽ ശ്രീധർമ്മശാസ്താ ക്ഷേത്ര മേൽശാന്തിയുമായ കേശവൻ നമ്പൂതിരി നിർവ്വഹിച്ചു. പകൽപ്പൂര സംഘാടകസമിതി പ്രസിഡന്റ് ഉണ്ണികൃഷ്ണപിള്ള ചടങ്ങിൽ അദ്ധ്യക്ഷനായി. രക്ഷാധികാരി സത്യൻപിള്ള, സെക്രട്ടറി അനീഷ് കൃഷ്ണൻ, ക്ഷേത്ര ഉപദേശകസമിതി പ്രസിഡന്റ് ഗോപാലകൃഷ്ണൻ, സെക്രട്ടറി രതീഷ്‌കുമാർ, വാർഡ് അംഗങ്ങളായ സന്തോഷ്‌കുമാർ, മഞ്ജുഅനിൽ, യുവജനവേദി അംഗങ്ങളായ ഹരിദാസ്, അജിത്ത്കുമാർ, ഗോപകുമാർ, ഷൈലേഷ്, അരുൺ കെ, രാജേഷ്‌കുമാർ, സൂരജ് എന്നിവർ പങ്കെടുത്തു.
വാസയോഗ്യമല്ലാത്ത വീട്ടിൽ താമസിച്ചിരുന്ന ചെട്ടികുളങ്ങര ഈരേഴ വടക്ക് ഗായത്രി ഭവനത്തിൽ ഉണ്ണികൃഷ്ണനാണ് വീട് നിർമ്മിച്ചു നൽകിയത്. പകൽപ്പൂര നടത്തിപ്പിന്റെ ബാക്കി തുകയും അംഗങ്ങളിൽ നിന്നും പൊതുജനങ്ങളിൽ നിന്നും ലഭിച്ച സംഭാവനയും ചേർത്ത് ഏഴര ലക്ഷം രൂപ മുടക്കിയാണ് വീട് പണി പൂർത്തീകരിച്ചത്.