ph
കായംകുളത്ത് ബി.ജെ.പിയുടെ പ്രതിഷേധ നിൽപ്പ് സമരം ജില്ലാ ജനറൽ സെക്രട്ടറി ഡി അശ്വിനി ദേവ് ഉദ്ഘാടനം ചെയ്യുന്നു

കായംകുളം: വനം കൊള്ളയ്ക്കെതിരെ ബി.ജെ.പി കായംകുളം നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സിവിൽ സ്റ്റേഷന് മുന്നിൽ പ്രതിഷേധ നിൽപ് സമരം നടത്തി.
ജില്ലാ ജനറൽ സെക്രട്ടറി ഡി അശ്വിനീദേവ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് കൃഷ്ണകുമാർ രാംദാസ് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ആർ. രാജേഷ് സെക്രട്ടറി, പി.കെ സജി, പി പ്രതീഷ്, വി മധു തുടങ്ങിയവർ സംസാരിച്ചു.