അമ്പലപ്പുഴ: വനംകൊള്ളയിൽ ജുഡീഷ്യൽ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് പുന്നപ്ര കിഴക്ക് മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നില്പ് സമരം സംഘടിപ്പിച്ചു.ഡി.സി.സി.ജനറൽ സെക്രട്ടറി എസ്.സുബാഹു സമരം ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡൻറ് ഹസൻ എം. പൈങ്ങാമഠം അദ്ധ്യക്ഷത വഹിച്ചു. പി.ഉണ്ണികൃഷ്ണൻ പുത്തൻമഠം, കെ.എച്ച്.അഹമ്മദ്, ശശികുമാർ ചേക്കാത്ര, പി.എ.കുഞ്ഞുമോൻ, ശ്രീജ സന്തോഷ്, വിഷ്ണുപ്രസാദ്, ജി.രാധാകൃഷ്ണൻ എന്നിവർ പ്രസംഗിച്ചു.