അമ്പലപ്പുഴ : അമ്പലപ്പുഴ വടക്ക് പഞ്ചായത്തിൽ വിവിധ രാഷ്ട്രീയ പാർട്ടികളിൽ പ്രവർത്തിച്ചിരുന്ന 30 ഓളം പേർ സി.പി.ഐയിൽ ചേർന്നു. കനകൻ (മഹേശൻ ) വണ്ടാനം, ഉദയകുമാർ , പ്രിൻസ് വി കമ്പിയിൽ, അനസ് , മനാഫ് ,പവിത്രൻ സാബു കുട്ടൻ , പ്രവീൺ ,സുനിൽ , സിദ്ധാർത്ഥൻ , അരുൺ, കിരൺ, ഗിരീഷ് വേണു വിജയശ്രീ ,ബിൻസി, ഷാഹിദാ, ശുഭാദേവി, ശ്രീദേവി തുടങ്ങിയവരാണ് സി.പി.ഐ യിൽ ചേർന്നത് സി.പി.ഐ അമ്പലപ്പുഴ വടക്ക് ലോക്കൽ കമ്മിറ്റിയിൽ നടന്ന ചടങ്ങിൽ പുതിയ പ്രവർത്തകരെ ജില്ലാ സെക്രട്ടറി ടി .ജെ. ആഞ്ചലോസ് സ്വീകരിച്ചു .എം .ബാലകൃഷ്ണൻ സ്വാഗതം പറഞ്ഞു. ജില്ല അസി.സെക്രട്ടറി പി. വി .സത്യനേശൻ, ജില്ല കമ്മിറ്റി അംഗം അഡ്വ.വി. മോഹൻദാസ്, അമ്പലപ്പൂഴ മണ്ഡലം സെക്രട്ടറി ഇ .കെ. ജയൻ, ബ്ലോക്ക് അംഗം വി .ആർ. അശോകൻ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.