ചേർത്തല: കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്ത് പതിനാലാം വാർഡിൽ നടുമുറിയിൽ ദീപയുടെ പച്ചക്കറികളുടെ വിളവെടുപ്പു പഞ്ചായത്തു പ്രസിഡന്റ് ഗീതാ കാർത്തികേയനും വൈസ് പ്രസിഡന്റ് എം.സന്തോഷ് കുമാറും ചേർന്ന് നിർവഹിച്ചു. കഞ്ഞിക്കുഴി കർമ്മസേന കൺവീനർ ജി. ഉദയപ്പൻ,കൃഷി അസിസ്റ്റന്റുമാരായ വി.ടി.സുരേഷ്, എസ്.ഡി.അനില എന്നിവർ പങ്കെടുത്തു.കഞ്ഞിക്കുഴി സഹകരണ ബാങ്കിന്റെ വനിതാ സെൽഫി അംഗവും കാർഷിക കർമ്മസേന പ്രവർത്തകയുമാണ് ദീപ. കെട്ടിട നിർമ്മാണ തൊഴിലാളിയായ ഭർത്താവ് രതീഷും ഏഴാം ക്ലാസ് വിദ്യാർത്ഥിനി മകൾ ആവണി കൃഷ്ണയുമാണ് കൃഷി ജോലിയിൽ സഹായികൾ.