കറ്റാനം :വനം വകുപ്പിന്റെ ചെങ്ങന്നൂർ റേഞ്ചിന്റെ ആഭിമുഖ്യത്തിൽ ഇൻസ്റ്റിറ്റ്യൂഷനൽ പ്ലാന്റിംഗ് ഉദ്ഘാടനം കറ്റാനം പോപ്പ് പയസ് സ്കൂളിൽ നടന്നു. പദ്ധതി ഉദ്ഘാടനം വനമിത്ര ഡോ സൈജു ഖാലിദ് നിർവഹിച്ചു. സ്കൂൾ ഹെഡ് മാസ്റ്റർ ബിജു ടി​. വർഗീസ് , സെക്ഷൻ ഫോറസ്റ്റ് ഓഫീസർ ജി. രാധാകൃഷ്ണൻ, എം. ജി ഡാനിയൽ വെ, ജിജി, ജി കൃഷ്ണൻകുട്ടി, എ എൽ രാഹുലൻ എന്നിവർ പങ്കെടുത്തു. സ്കൂൾ ഗ്രൗണ്ടിലും സ്കൂൾ പരിസര പ്രദേശത്തുമായി 150 ഓളം വൃക്ഷത്തൈകളാണ് വച്ചു പിടിപ്പിച്ചത്..