ഹരിപ്പാട്: വയോജനങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ തടയുന്നതിനുള്ള ദിനാചരണത്തിന്റെ ഭാഗമായി ടി കെ മാധവ മെമ്മോറിയൽ കോളേജിലെ എൻ എസ് എസ് വോളണ്ടിയർമാർ കനൽ എന്ന ഓൺലൈൻ പരിപാടി സംഘടിപ്പിച്ചു. വിപ്ലവ ഗായിക പി കെ മേദിനി വിശിഷ്ടാതിഥിയായി. വിദ്യാഭ്യാസ വകുപ്പ്,ജില്ലാ നാഷണൽ സർവീസ് സ്‌കീം,എൽ. ജെ. ആർ. എഫ് തുടങ്ങിയവരുടെ നേതൃത്വത്തിൽ നടത്തിയ പരിപാടിയുടെ ഭാഗമായി ദി സൗണ്ട് ഓഫ് ഏജ് എന്ന ഹ്രസ്വചിത്ര പ്രദർശനവും നടന്നു.കോളേജിലെ അധ്യാപികയും എൻ.എസ്.എസ് പ്രോഗ്രാം ഓഫീസറുമായ പ്രീത എം വി സ്വാഗതം പറഞ്ഞു.പ്രിൻസിപ്പൽ ഡോ.വിനോദ് ഹരിദാസ് അധ്യക്ഷനായി. വോളണ്ടിയർ സെക്രട്ടറി കെ.എസ്.കശ്യപ് കൃഷ്ണദാസ് നന്ദി പറഞ്ഞു.