ചാരുംമൂട് : കോടികളുടെ വനംകൊള്ളയ്ക്കെതിരെ സമഗ്രമായ അന്വേഷണം ആവശ്യപ്പെട്ടു ബി.ജെ.പി സംസ്ഥാന വ്യാപകമായി നടത്തിയ പ്രതിഷേധ പരിപാടികളുടെ ഭാഗമായി താമരക്കുളം കിഴക്ക്, പടിഞ്ഞാറ് ഏരിയ കമ്മറ്റികളുടെ നേത്യത്വത്തിൽ പഞ്ചായത്തിലെ വിവിധ ഭാഗങ്ങളിൽ സമരം നടന്നു. ചാരുംമൂട്ടിൽ യുവമോർച്ച ജില്ലാ ജനറൽ സെക്രട്ടറി ജി ശ്യാംക്യഷ്ണൻ ഉദ്ഘാടനം ചെയ്തു. താമരക്കുളം പടിഞ്ഞാറ് ഏരിയ പ്രസിഡന്റ് സന്തോഷ് ചത്തിയറ അദ്ധ്യക്ഷത വഹിച്ചു. ബി.ജെ.പി ജില്ലാ കമ്മിറ്റി അംഗം രാധാകൃഷ്ണൻ ഉണ്ണിത്താൻ മുഖ്യപ്രഭാഷണം നടത്തി. മാവേലിക്കര നിയോജകമണ്ഡലം വൈസ് പ്രസിഡന്റ് രാജമ്മ ഭാസുരൻ, ഗ്രാമപഞ്ചായത്തംഗം ദീപ ജ്യോതിഷ്, യുവമോർച്ച നിയോജകമണ്ഡലം ട്രഷറർ വിഷ്ണു ചാരുംമൂട്, ബി.ജെ.പി ഏരിയ സെക്രട്ടറി പ്രകാശ് വേടരപ്ലാവ്, യുവമോർച്ച നിയോജകമണ്ഡലം കമ്മിറ്റി അംഗം അഖിൽ തുടങ്ങിയവർ സംസാരിച്ചു.
താമരക്കുളത്ത് വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന സമരം ബി.ജെ.പി മാവേലിക്കര നിയോജക മണ്ഡലം സെക്രട്ടറി പിയൂഷ് ചാരുംമൂട് ഉദ്ഘാടനം ചെയ്തു. കിഴക്കൻ മേഖലാ പ്രസിഡന്റ് പ്രഭകുമാർ മുകളയ്യത്ത് അദ്ധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി അനൂപ്, വൈസ് പ്രസിഡന്റുമാരായ രാജൻ, മനോജ് തുടങ്ങിയവർ സംസാരിച്ചു.