കട്ടച്ചിറ : എസ്.എൻ.ഡി.പി യോഗം മങ്കുഴി 330ാം നമ്പർ ശാഖയുടെ നേതൃത്വത്തി​ൽ പുന്തിലവിളയിൽ ശങ്കരിയമ്മയ്ക്ക് നി​ർമ്മി​ച്ചു നൽകുന്ന വീടി​ന്റെ നി​ർമ്മാണം പൂർത്തി​യായി​. താക്കോൽദാനം ഉടൻ നടക്കും. ഞ യോഗം ജനറൽ സെക്രട്ടറി ശ്രീ വെള്ളാപ്പള്ളി നടേശന്റെ നിർദ്ദേശാനുസരണം ശാഖ ചെയർമാൻ അജോയ് കുമാറിന്റെയും വൈസ് ചെയർമാൻ പ്രസന്നൻ, സെക്രട്ടറി ശിവൻ കൈലാസം, എക്സിക്യൂട്ടിവ് അംഗങ്ങളായ ജയപ്രകാശ് തുരുത്തുവിളയിൽ, സുധീർ മറ്റത്തുകോയിക്കൽ, ബിജു മൂലയിൽ, കവിരാജൻ, പ്രദീപ്, വിക്രമൻ എന്നിവരുടെയും നേതൃത്വത്തി​ലാണ് യുദ്ധകാലാടിസ്ഥാനത്തിൽ ഭവനനിർമ്മാണം പൂർത്തിയാക്കി​യത്.