ഹരിപ്പാട് : സംസ്ഥാനത്ത് വ്യാപകമായി നടന്ന വനംകൊള്ളയുടെ പണം ഉപയോഗിച്ചാണ് എൽ.ഡി.എഫ് തി​രഞ്ഞെടുപ്പ് വിജയം നേടിയതെന്ന് ബി.ജെ.പി നിയോജക മണ്ഡലം പ്രസിഡന്റ് കെ.എസ്.വിനോദ് ആരോപി​ച്ചു. വനംകൊള്ളയ്ക്കെതിരെ കാർത്തികപ്പള്ളി വില്ലേജ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിനേഷ് അധ്യക്ഷത വഹിച്ചു. വേണു, സലിം കുമാർ തുടങ്ങിയവർ സംസാരിച്ചു.