പൂച്ചാക്കൽ: സർക്കാർ 1000 കോടി രൂപയുടെ വനംകൊള്ള നടത്തിയെന്നാരോപിച്ച് ബി.ജെ.പി തൈക്കാട്ടുശ്ശേരി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ 9 കേന്ദ്രങ്ങളിൽ സംഘടിപ്പിച്ച പ്രതിഷേധ ധർണ്ണ ജില്ലാ കമ്മിറ്റി അംഗം പി.ആർ.സുധി ഉദ്ഘടാനം ചെയ്തു. പഞ്ചായത്ത് സമിതി പ്രസിഡന്റ് ജോഷി തണ്ടാപ്പള്ളിൽ , ജനറൽ സെക്രട്ടറി ശ്രീജിത്ത് പാവേലിൽ,യുവമോർച്ച ജില്ലാ സെക്രട്ടറി ജിബീഷ്, ഒ.ബി.സി മോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് എം.ആർ. ജയദേവൻ,ഗ്രാമപഞ്ചായത്ത് അംഗങ്ങളായ വിനോദ് കുമാർ , വിജയമ്മ ലാലു, ആശ സുരേഷ്, പഞ്ചായത്ത് സമിതി ഭാരവാഹികളായ സന്ധ്യ ബിജു ,സജി മണപ്പുറം, പ്രജീഷ്,മനീഷ് തുടങ്ങിയവർ നേതൃത്വം നൽകി.