ചേർത്തല : കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്ക് കമ്മ്യൂണിറ്റി സെന്ററിനും പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങൾക്കും കഞ്ഞിക്കുഴി ബ്ലോക്ക് പഞ്ചായത്തിന്റെ സഹായം. തണ്ണീർമുക്കം സി.എച്ച്.സിയ്ക്ക് പത്ത് ലക്ഷം രൂപയുടെ കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ബ്ലോക്ക് കൈമാറി. തണ്ണീർമുക്കം പഞ്ചായത്തിന് ആറു ലക്ഷവും,ചേർത്തല തെക്ക്, മാരാരിക്കുളം വടക്ക്,കടക്കരപ്പള്ളി പഞ്ചായത്തുകൾക്ക് മൂന്ന് ലക്ഷം വീതവും കഞ്ഞിക്കുഴി ഗ്രാമപഞ്ചായത്തിന് രണ്ട് ലക്ഷവും അനുവദിച്ചു. കൊവിഡ് പ്രതിരോധ ഉപകരണങ്ങൾ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരിയിൽ നിന്ന് സി.എച്ച്.സിയിലെ മെഡിക്കൽ ഓഫീസർ ഡോ.അമ്പിളി ഏറ്റുവാങ്ങി. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.ജി. മോഹനൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് ബിജി അനിൽകുമാർ,ആരോഗ്യ സ്ഥിരം സമിതി അദ്ധ്യക്ഷ സുധാ സുരേഷ്, അനിതാ തിലകൻ,എൻ.ഡി.ഷിമ്മി,കെ.പി.വിനോദ് ,മിനി ബിജു, രജനി ദാസപ്പൻ,ഷിജി, സജീവ്, റാണി ജോർജ്, മുകുന്ദൻ, ശ്രീലത,ബി.ഡി.ഒ തോമസ് എന്നിവർ പങ്കെടുത്തു.