മുതുകുളം : എൽ.ജെ.ഡി.കണ്ടല്ലൂർ പഞ്ചായത്ത് നാലാം വാർഡ് കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വാർഡിലെ നിർദ്ധന കുടുംബങ്ങൾക്ക് പച്ചക്കറിക്കിറ്റ് വിതരണം ചെയ്തു. മഹിളാ ജനതാ സംസ്ഥാന ജന:സെക്രട്ടറി സരള ശങ്കരനാരായണൻ കെ. ദേവദാസിനു കിറ്റ് നൽകി ഉത്ഘാടനം ചെയ്തു. ആർ.രാജൻ, ജ്യോതിഷ്കുമാർ, കണ്ടല്ലൂർ ലാഹിരി സഞ്ജയ് മുകുന്ദ്, കണ്ടല്ലൂർ ശങ്കരനാരായണൻ തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.