fh
ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്ബിന്റെ ജീവനി കോവിഡ് ഭക്ഷ്യ ധാന്യ വിതരണ ഉദ്ഘാടനം രമേശ്‌ ചെന്നിത്തല എം എൽ എ നിർവഹിക്കുന്നു

ഹരിപ്പാട്: കാർത്തികപ്പള്ളി പഞ്ചായത്തിലെ കൊവിഡ് ബാധിധർക്കായി ഹരിപ്പാട് ഗ്രേറ്റർ റോട്ടറി ക്ലബ്‌ നടപ്പിലാക്കുന്ന ജീവനി ഭക്ഷ്യ ധാന്യ കിറ്റിന്റെ വിതരണ ഉദ്ഘാടനം രമേശ്‌ ചെന്നിത്തല എം എൽ എ നിർവ്വഹിച്ചു. ക്ലബ്‌ ഹാളിൽ നടന്ന ചടങ്ങിൽ ക്ലബ്‌ പ്രസിഡന്റ്‌ മായ സുരേഷ് അധ്യക്ഷത വഹിച്ചു. വാർഡ്‌ മെമ്പർ ജിമ്മി വി കൈപ്പള്ളിൽ, ഡോ. എസ് പ്രസന്നൻ, ഡോ. ജോണി ഗബ്രിയേൽ, എം മുരുകൻ പാളയത്തിൽ, സെക്രട്ടറി അജിത് പാരൂർ എന്നിവർ സംസാരിച്ചു. റോട്ടറി ക്ലബ്ബിലെ അംഗങ്ങൾ പഞ്ചായത്തിലെ മുഴുവൻ വാർഡിലും കിറ്റുകൾ എത്തിച്ചു.