പൂച്ചാക്കൽ: സിമന്റിന് സർക്കാർ നിർദ്ദേശിച്ച വില നടപ്പാക്കാൻ മുഖ്യമന്ത്രി അടിയന്തരമായി ഇടപെടണമെന്ന് കേരളാ സിമന്റ് ട്രേഡേഴ്സ് സമിതി സംസ്ഥാന സെക്രട്ടറി ഒ.സി. വക്കച്ചൻ ആവശ്യപ്പെട്ടു.
നിലവിൽ അയൽ സംസ്ഥാനങ്ങളിലുള്ളതിനേക്കാൾ ഒരു ചാക്കിന് 150 രൂപ വരെ കൂടുതലാണ് കേരളത്തിൽ കമ്പനികൾ ഈടാക്കുന്നത്. ഇതിനു പുറമേ, കൊവിഡിന്റെ മറവിൽ 35 വരെ കൂട്ടി. വർദ്ധിപ്പിച്ച വില പിൻവലിക്കണമെന്നും അയൽ സംസ്ഥാനങ്ങളിലെ വിലയായ 360 രൂപയ്ക്ക് നൽകണമെന്നും വ്യവസായ വകുപ്പ് നിർദ്ദേശം നൽകിയിരുന്നു. എന്നാൽ, ഇത് അംഗീകരിക്കാൻ സിമന്റ് കമ്പനികൾ തയ്യാറായിട്ടില്ല.
പൊതമേഖലാ സ്ഥാപനമായ മലബാർ സിമന്റ് കമ്പനി ചാക്കിന് 5 രൂപ കൂടി വർദ്ധിപ്പിച്ചെന്നും, മുഖ്യമന്ത്രിക്ക് അയച്ച പരാതിയിൽ പറയുന്നു