തുറവൂർ: മഹാത്മ അയ്യൻകാളിയുടെ 80-ാം ചരമദിനാചരണത്തിന്റെ ഭാഗമായി കെ. പി. എം. എസ്.1911-ാം നമ്പർ വയലാർ ശാഖയുടെ നേതൃത്വത്തിൽ ഭക്ഷ്യധാന്യകിറ്റ്; സാനിറ്റൈസർ, മാസ്ക് എന്നിവ വിതരണം ചെയ്തു.എം. രാജപ്പൻ വിതരണോദ്ഘാടനം നിർവഹിച്ചു. ശാഖാപ്രസിഡന്റ് സലിൻകുമാർ, ഇ.കെ. രാജൻ, ചന്ദ്രപ്പൻ,പ്രശാന്ത്, ഇ. കെ. റെജി എന്നിവർ നേതൃത്വം നൽകി.