ആലപ്പുഴ : ഏപ്രിൽ 1 ന് ശേഷം കൊവിഡ് ബാധിതരായ ക്ഷീരകർഷകർക്ക് ആലപ്പുഴ നഗരസഭയുടെ തനതു ഫണ്ടിൽ നിന്ന് സാമ്പത്തിക സഹായം അനുവദിക്കും. അർഹരായവർ ബന്ധപ്പെട്ട രേഖകൾ സഹിതം ആലപ്പുഴ മൃഗാശുപത്രിയിൽ അപേക്ഷ നൽകണമെന്ന് നഗരസഭാദ്ധ്യക്ഷ സൗമ്യരാജ്, വികസനകാര്യ സ്ഥിരം സമിതി അദ്ധ്യക്ഷ ബിന്ദു തോമസ് എന്നിവർ അറിയിച്ചു.