അരൂർ: നബാർഡിന്റെ സ്പെഷ്യൽ ലിക്വിഡിറ്റി ഫെസിലിറ്റി വായ്പ പട്ടികജാതി സർവീസ് സഹകരണ സംഘങ്ങൾക്കും ലഭ്യമാക്കണമെന്നാവശ്യപ്പെട്ട് സഹകരണ വകുപ്പ് മന്ത്രിയ്ക്ക് ചേർത്തല താലൂക്ക് എസ്.സി ആൻഡ് എസ്.ടി. കോ-ഓപ്പറേറ്റീവ് ക്ലസ്റ്റർ നിവേദനം നൽകി. കാർഷിക മേഖലയെ സഹായിക്കാനും കാർഷിക മേഖലയിൽ മൂല്യ വർദ്ധിത ഉല്പന്നങ്ങൾ നിർമ്മിക്കുന്നതിനും പശ്ചാത്തല വികസനത്തിനുമായി 4% പലിശ നിരക്കിലാണ് പ്രാഥമിക സഹകരണ സംഘങ്ങൾക്ക് വായ്പ അനുവദിക്കുന്നത്. പ്രൈമറി അഗ്രിക്കൾച്ചറൽ ക്രെഡിറ്റ് കോ-ഓപ്പറേറ്റീവ് സൊസൈറ്റികളുടെ പരിധിയിൽ പട്ടികജാതി സംഘങ്ങൾ ഉൾപ്പെടുന്നില്ല എന്ന കാരണത്താലാണ് വായ്പ നിഷേധിക്കുന്നത്.കൊവിഡ് പ്രതിസന്ധിയിൽ നിന്ന് കരകയറാൻ എസ്.സി സഹകരണ സംഘങ്ങൾക്ക് നബാർഡിന്റെ വായ്പാ പദ്ധതി ഉപകരിക്കുമെന്ന് ക്ലസ്റ്റർ ചെയർമാൻ സി.കെ.രാജേന്ദ്രൻ, കൺവീനർ ദിവാകരൻ കല്ലുങ്കൽ എന്നിവർ പറഞ്ഞു.