photo
യൂത്ത് ബ്രിഗേഡ് അംഗങ്ങൾക്കുള്ള ആദ്യഘട്ട യൂണിഫോം വിതരണം സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മി​റ്റി അംഗം സി. ശ്യാം കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്യുന്നു

ചേർത്തല: ഡി.വൈ.എഫ്‌.ഐ ചേർത്തല ബ്ലോക്ക് കമ്മി​റ്റിയുടെ കീഴിൽ 11 മേഖല കമ്മി​റ്റികളിയായി സന്നദ്ധ പ്രവർത്തനം നടത്തുന്ന 500 വോളണ്ടിയർമാരിൽ 200 പേർക്ക് യൂണിഫോം വിതരണം ചെയ്തു.
സി.പി.എം ചേർത്തല ഏരിയ സെക്രട്ടറി കെ.രാജപ്പൻ നായർ ഡി.വൈ.എഫ്‌.ഐ സംസ്ഥാന കമ്മി​റ്റി അംഗം സി. ശ്യാം കുമാറിന് കൈമാറി ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് എൻ.നവീൻ അദ്ധ്യക്ഷത വഹിച്ചു.തൈക്കാട്ടുശേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. എം. പ്രമോദ്, ബി. വിനോദ്,ദിനൂപ് വേണു, കെ.ബി. ബാബുരാജ്,ധനേഷ് കുമാർ,വൈഭവ് ചാക്കോ,ജെ.സത്താർ എന്നിവർ പങ്കെടുത്തു.

കൊവിഡ് ഒന്നാംതരംഗം മുതൽ പ്രതിരോധ പ്രവർത്തനങ്ങളിൽ ഡി.വൈ.എഫ്.ഐ സജീവ സാന്നിദ്ധ്യമാണ് .
രോഗബാധിതർക്കും നിരീക്ഷണത്തിൽ കഴിയുന്നവർക്കും മേഖല കമ്മി​റ്റികളുടെ നേതൃത്വത്തിൽ മൂന്നു നേരം ഭക്ഷണം ലഭ്യമാക്കുന്നുണ്ട്.