s

മാവേലിക്കര: കൊവിഡ് രോഗികൾക്ക് അടിയന്തര സാഹചര്യങ്ങളിൽ വീടുകളിൽ ഉപയോഗിക്കാൻ മാവേലിക്കര സുകൃതം വിശ്വസേവാകേന്ദ്രം ചാരിറ്റബിൾ ട്രസ്റ്റിന് ഓക്സിജൻ കോൺസൻട്രേറ്റർ നൽകി. വിശ്വഹിന്ദു പരിഷത്ത് സംസ്ഥാന ജനറൽ സെക്രട്ടറി വി.ആർ.രാജശേഖരൻ ട്രസ്റ്റ് ഭാരവാഹികൾക്ക് കോൺസൻട്രേറ്റർ കൈമാറി. ട്രസ്റ്റ് പ്രസിഡന്റ് അഡ്വ.അനിൽവിളയിൽ, ജനറൽ കൺവീനർ എം.കെ രാജീവ്, വിശ്വഹിന്ദുപരിഷത്ത് വിഭാഗ് സംഘടന സെക്രട്ടറി എൻ.രാജൻ എന്നിവർ ചേർന്ന് ഏറ്റുവാങ്ങി. രാജ്കുമാർ, ഗിരിജാദേവി, എം.ചന്ദ്രശേഖരൻ, കൃഷ്ണകുമാർ, അനീഷ്‌കൃഷ്ണൻ, സതീശൻ തുടങ്ങിയവർ പങ്കെടുത്തു.