മാവേലിക്കര : കൊവിഡ് ദുരിതമനുഭവിക്കുന്ന ആയിരം കുടുംബങ്ങൾക്ക് ബഹ്റിനിലെ മലയാളി കൂട്ടായ്മയായ 'സുകൃതം മാവേലിക്കര"യുടെ നേതൃത്വത്തിൽ ഭക്ഷ്യക്കിറ്റുകൾ കൈമാറി. നഗരസഭയിലെ എല്ലാ വാർഡിലും കൗൺസിലർമാരുടെ സഹകരണത്തോടെ ഇവ വിതരണം ചെയ്യും. വിതരണോദ്ഘാടനം കൊടിക്കുന്നിൽ സുരേഷ് എം.പി നിർവഹിച്ചു. നഗരസഭ ചെയർമാൻ കെ.വി.ശ്രീകുമാർ കിറ്റ് ഏറ്റുവാങ്ങി. വൈസ് ചെയർപേഴ്‌ൺ ലളിത രവീന്ദ്രനാഥ്, സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻമാരായ അനി വർഗീസ്, സജീവ് പ്രയിക്കര, ശാന്തി അജയൻ, എസ്.രാജേഷ്, ഉമയമ്മ വിജയകുമാർ, കൗൺസിലർമാരായ കെ.ഗോപൻ, നൈനാൻ സി. കുറ്റിശ്ശേരി, മനസ് രാജപ്പൻ, ലത മുരുകൻ, തോമസ് മാത്യു, വിമല കോമളൻ, ശ്യാമള ദേവി, ബിജി അനിൽകുമാർ, ചിത്ര അശോക്, കവിത ശ്രീജിത്ത്, ഗോപകുമാർ, ജയശ്രീ, സബിത അജിത്, വിജയമ്മ, മുനിസിപ്പൽ ജീവനക്കാരായ ദിലീപ് കുമാർ, സെന്തിൽ, അശ്വതി, സുനിൽ കുമാർ, ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു.