മാവേലിക്കര: തെക്കേക്കര ഗ്രാമപഞ്ചായത്ത് കുടുംബശ്രീ സി.ഡി.എസിൽ മുഖ്യമന്ത്രിയുടെ സഹായ ഹസ്തം ലോൺ​ പലിശ സബ്സിഡി വിതരണം ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് ഡോ.കെ.മോഹൻകുമാർ ഉദ്ഘാടനം ചെയ്തു. പഞ്ചായത്ത് വൈസ് പ്രസിഡന്റ് മിനിദേവരാജൻ, സി.ഡി.എസ് അദ്ധ്യക്ഷ മറിയമ്മ ഡാനിയേൽ, അസി.സെക്രട്ടറി എം.ഡി ദീപ, അക്കൗണ്ടന്റ് ശ്രീജ റെജി എന്നിവർ സംസാരിച്ചു.